
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ക്ക് മെയ് 17 ഞായറാഴ്ച കോഴിക്കോട് സമാരംഭം കുറിക്കും. രാവിലെ 9:30 നു കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് കോളേജിലെ വേദിയില്‍ കൊല്ലം രൂപത മെത്രാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ആമുഖസന്ദേശം നല്‍കും. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലിത്ത ആര്‍ച്ച്ബിഷപ് തോമസ് ജെ. നെറ്റോ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. തുടര്‍ന്ന് ലത്തീന്‍ കത്തോലിക്കര്‍ സാമൂഹിക സാമ്പത്തികപഠനം എന്ന പുസ്തകം നെയ്യാറ്റികര രൂപത മെത്രാന്‍ ബിഷപ് സെല്‍വരാജന്‍ ഡി. പ്രകാശനം ചെയ്യും. കെആര്‍എല്‍സിസി സെക്രട്ടറി പാട്രിക് മൈക്കിള്‍ സ്വാഗതം ആശസിക്കും. തുടര്‍ന്ന് കെആര്‍എല്‍സിസി മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ കെആര്‍എല്‍സിസിയുടെ 25 മഹിതവര്‍ഷങ്ങള്‍; ഏകോപനം, പങ്കാളിത്തം, ശക്തീകരണം എന്ന വിഷയത്തില്‍ അവതരണം നടത്തും. ജോയി റ്റി.എഫ് മോഡറേറ്റര്‍ ആയി രിക്കും. 11 മണിക്ക് കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെആര്‍എല്‍സിസിയുടെയും കെആര്‍എല്‍ സിബിസിയുടെയും പ്രസിഡന്റുമായ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യകാര്‍മിത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലിത്ത ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ്‌ജെ.നെറ്റോ വചനസന്ദേശം നല്‍കും. ഉച്ചയ്ക്ക് 2:00 മണിക്ക് പ്രമുഖ സാമ്പത്തീക വിദഗ്ധനായ ഡോ. മാര്‍ട്ടിന്‍ പാട്രിക് ലത്തീന്‍ കത്തോലിക്കര്‍ - യാഥാര്‍ത്ഥ്യങ്ങള്‍, വെല്ലുവിളികള്‍, ഭാവി പദ്ധതികള്‍ എന്ന വിഷയം അവതരിപ്പിക്കും. കെആര്‍എല്‍സിസി ട്രഷറര്‍ ബിജു ജോസി മോഡറേറ്ററായിരിക്കും.
തുടര്‍ന്ന്ട 3 മണിക്ക് പൊതുസമ്മേളനം ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ്ചക്കാലല്‍ ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖപ്രസംഗം നടത്തും. ആലപ്പുഴ രൂപത മെത്രാന്‍ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബിഎസ്, കോഴിക്കോട് അതിരൂപത വികാരിജനറല്‍ മോ. ജെന്‍സന്‍ പുത്തന്‍വീട്ടില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് റാണി പ്രദീപ്, ഡിസിഎംഎസ് പ്രതിനിധി പ്രബലദാസ്, സിഎസ്എസ് ആക്റ്റിങ്ങ് ചെയര്‍മാന്‍ ബെി പാപ്പച്ചന്‍, കെസിവൈഎം ലാറ്റിന്‍ ജനറല്‍ സെക്രട്ടറി ഷെറിന്‍ കെ.ആര്‍, കെആര്‍എല്‍സിസി സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തില്‍ നവീകരിച്ച വിശ്വാസ പരിശീലന പുസ്തകം വിശ്വാസ പരിശീലനകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പിലും കെഎല്‍സിഎ ജൂബിലി പതിപ്പ് നെയ്യാറ്റിന്‍കര രൂപത മുന്‍ അദ്ധ്യക്ഷന്‍ ബിഷപ് വിന്‍സെന്റ് സാമുവലും ബിസിസിയുടെ പ്രതിമാസ ബുള്ളറ്റിന്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ബിഷപ് ആന്റണി വാലുങ്കലും പ്രകാശിപ്പിക്കും. കെആര്‍എല്‍സിസി മീഡിയയുടെ യു ട്യൂബ് ചാനല്‍ കൊല്ലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും.
കെസിവൈഎം നടപ്പിലാക്കുന്ന രക്തദാതാക്കളുടെ നെറ്റ്‌വര്‍ക്ക് (BLESS) യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ലത്തീന്‍ കത്തോലീക്ക സമൂഹത്തിന്റെ ഏകോപനത്തിനും നയരൂപീകരണത്തിനും രൂപംകൊണ്ട ഒരു സംവിധാനമാണ് കെ.ആര്‍.എല്‍.സി.സി. 2002 ല്‍ പുണ്യശ്ലോകനായ അഭിവന്ദ്യ ഡാനിയേല്‍ അച്ചാരുപറമ്പില്‍ പിതാവിന്റെയും ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന അഭിവന്ദ്യ സൂസൈപാക്യം പിതാവിന്റെയും നേതൃത്വത്തിലാണ് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ഈ മഹത്‌സംരംഭത്തിന് തുടക്കം കുറിച്ചത്. 'സഭാസമൂഹത്തിന്റെ നവീകരണവും സമുദായത്തിന്റെ ശക്തീകരണവും 'കെആര്‍എല്‍സിസിയുടെ പ്രവര്‍ത്തന പരിപാടികളുടെ മുഖ്യ ഉദ്ദേശ്യമായി മാറി. 2026 മെയ് 17 സമാരംഭം കുറിക്കുന്ന ജൂബിലി ആഘോഷങ്ങള്‍ 2027 മെയ് 24 വരെ നീണ്ടു നില്‍ക്കും.
Photo Courtesy - Google









